ഞാൻ നാല് കെട്ടിയെന്ന് മണ്ടന്മാരെ വിശ്വസിക്കു, ചന്ദന ചെറുപ്പത്തിലെ ചാപല്യം, എലിസബത്തിനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല: ബാല
തന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യക്തത വരുത്തി നടന്‍ ബാല. ചന്ദനയെ അമ്പലത്തില്‍ വെച്ച് താലിചാര്‍ത്തി എന്നത് നേരാണെന്നും എന്നാല്‍ അത് ചെറിയ പ്രായത്തിലെ ചാപല്യമായിരുന്നുവെന്നും ബാല മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. നിയമപരമായി താന്‍ വിവാഹം ചെയ്യുന്ന രണ്ടാമത്തെ ആള്‍ കോകിലയാണെന്നും ബാല വ്യക്തമാക്കി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയമാണ് ചന്ദന. ആ സമയത്ത് അമ്പലത്തില്‍ പോയി കല്യാണം കഴിച്ചു എന്നത് സത്യമാണ്. അല്ലാതെ ഒരു ബന്ധവും ഉണ്ടായിട്ടില്ല. അവള്‍ കല്യാണം കഴിച്ച് പോവാതിരിക്കാന്‍ ചെറുപ്പത്തില്‍ തോന്നിയ ചാപല്യമായിരുന്നു അത്. ഞങ്ങളുടെ പ്രണയത്തെ വീട്ടുകാര്‍ അംഗീകരിച്ചില്ല. അതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. ചന്ദനയുമായി ഇപ്പോഴും സൗഹൃദമുണ്ട്. അവര്‍ ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവുമൊത്ത് ജീവിക്കുകയാണ്.
ഞാന്‍ നാല് കെട്ടി എന്നത് മണ്ടന്മാരെ വിശ്വസിക്കു. നിയമപരമായി എന്റെ രണ്ടാമത്തെ വിവാഹമാണ് കോകിലയുമായി നടന്നത്. ചന്ദനയും കോകിലയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡീ കന്നഡക്കാരിയാണെന്ന് പറയുന്നു. ഇതറിഞ്ഞപ്പോള്‍ അവള്‍ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു. കോകിലയും സംസാരിച്ചു. 21 വയസിലായിരുന്നു ആ വിവാഹം. ഇത് ഞാന്‍ തന്നെ മുന്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്കിപ്പോള്‍ 2 മക്കളുണ്ട്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ അവരുടെ ഭര്‍ത്താവ് എന്തുകരുതും.