കാളിദാസിന്റെ വിവാഹം: ആദ്യ ക്ഷണക്കത്ത് സ്റ്റാലിന് നല്‍കി ജയറാമും പാര്‍വതിയും

അഭിറാം മനോഹർ

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (14:15 IST)
Kalidas Jayaram Wedding
മകന്‍ കാളിദാസിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൈമാറി ജയറാമും പാര്‍വതിയും. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹ ക്ഷണക്കത്ത് കൈമാറിയത്. കാളിദാസിന്റെ വിവാഹത്തിന് ക്ഷണം ലഭിക്കുന്ന ആദ്യത്തെ അതിഥിയാണ് സ്റ്റാലിന്‍.
 
കഴിഞ്ഞ മാസം നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. മോഡലിംഗ് രംഗത്ത് നിന്നാണ് കാളിദാസ് താരിണിയെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് 24കാരി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയായ താരിണി വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയാണ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍