വയനാടിന് തമിഴ് നാടിന്റെ സഹായം, 5 കോടി പ്രഖ്യാപിച്ച് സ്റ്റാലിന്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘം
ഡോക്ടര്‍മാരും നേഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ട് സ്റ്റാലിന്‍ സ്ഥിതിഗതികള്‍ മനസിലാക്കി. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യുമെന്നും ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഖത്തില്‍ തമിഴ്നാട് പങ്കുചേരുന്നതായും സ്റ്റാലിന്‍ പറഞ്ഞു.