ഒരു ചിരിക്കാഴ്ച ! കുടുംബത്തിനൊപ്പം കൈലാസ് മേനോന്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 നവം‌ബര്‍ 2022 (08:58 IST)
നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. സിനിമ തിരക്കുകള്‍ക്കിടയിലും മിനി സ്‌ക്രീനിലും സജീവമാകുകയാണ് അദ്ദേഹം. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള കൈലാസിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kailas (@kailasmenon2000)

2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samanyu Rudra (@samanyurudra)

 കൈലാസ് മേനോന്റെ 36-ാം പിറന്നാള്‍ അടുത്തിടെയാണ് ആഘോഷിച്ചത്. മകന്‍ സമന്യു രുദ്രയ്ക്ക് രണ്ടു വയസ്സാണ് പ്രായം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kailas (@kailasmenon2000)

വര്‍ഷങ്ങളോളമായി സംഗീത സംവിധാനരംഗത്ത് കൈലാസ് മോനോന്‍ സജീവമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയും ആദ്യ ഗാനം പുറത്തിറങ്ങിയത്. സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രത്തിന് അദ്ദേഹം ആദ്യമായി സംഗീതം നല്‍കി. ചില കാരണങ്ങളാല്‍ സിനിമ റിലീസ് ആയില്ല. പിന്നീട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ടോവിനോയുടെ തീവണ്ടി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് അദ്ദേഹം നടത്തി. ജീവാംശമായി ലോകം എന്നും പാടുന്നു.
 
സ്‌കൂള്‍ പഠനകാലം മുതലേ സംഗീതം കൈലാസ് മേനോന് പ്രിയപ്പെട്ടതാണ്. ആ സമയത്ത് അദ്ദേഹം സംഗീത ആല്‍ബം ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് സംഗീതം പഠിക്കാന്‍ വേണ്ടി ചെന്നൈയില്‍ പോയി. പഠനശേഷം പരസ്യ ചിത്രങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പത്ത് വര്‍ഷത്തോളം ഈ മേഖലയില്‍ തുടര്‍ന്നു. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article