ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ.. കൈലാസ് മേനോന്റെ പിറന്നാള്‍ ആഘോഷമാക്കി രണ്ടു വയസ്സുള്ള മകന്‍ സമന്യു രുദ്ര, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 30 മെയ് 2022 (14:50 IST)
സംഗീതസംവിധായകന്‍ കൈലാസ് മേനോന് ഇന്ന് 36-ാം പിറന്നാള്‍.30 മെയ് 1986ന് ജനിച്ച അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് രണ്ടു വയസ്സ് പ്രായമുള്ള മകന്‍ സമന്യു രുദ്ര.ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് കൈലാസ് പിറന്നാള്‍ ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samanyu Rudra (@samanyurudra)

2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kailas (@kailasmenon2000)

നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. തീവണ്ടിയിലെ 'ജീവംശമായി..' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ മനസ്സിലാക്കാന്‍. ആസിഫ് അലിയുടെ കൊത്ത്, ടോവിനോ നായകനായെത്തുന്ന 'വാശി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kailas (@kailasmenon2000)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍