പഴയ വിക്രമിന്റെ തുടര്‍ച്ചയാണോ പുതിയ വിക്രം ? സിനിമയെക്കുറിച്ച് കമല്‍ ഹാസന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 30 മെയ് 2022 (08:55 IST)
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുകയാണ് ആ വലിയ റിലീസിന് വേണ്ടി. വിക്രം ജൂണ്‍ 3 ന് പ്രദര്‍ശനത്തിനെത്തും. താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രമോഷന്‍ തിരക്കുകളിലാണ്. ബിഗ് ബോസ് മലയാളം നാലാം സീസണ്‍ മത്സരാര്‍ത്ഥികളെ കാണാന്‍ കമല്‍ ഹാസന്‍ എത്തിയിരുന്നു.വിക്രമിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പഴയ വിക്രമിന്റെ തുടര്‍ച്ചയാണോ പുതിയ വിക്രം എന്നായിരുന്നു മത്സരാര്‍ത്ഥികള്‍ ചോദിച്ചത്. അങ്ങനെയൊന്നും ഇല്ല. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയ മോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടെന്ന് തന്നെയാണ് പ്രധാന ആകര്‍ഷണം. അതിനേക്കാള്‍ ഉപരിയായി സൂര്യ ഒരു നിര്‍ണായക കഥാപാത്രമായി വിക്രമില്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍