'വിക്രം'ലെ സൂര്യ, മൂന്നാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രമകാന്‍ നടന്‍

കെ ആര്‍ അനൂപ്

വെള്ളി, 27 മെയ് 2022 (09:02 IST)
മലയാളികളും കാത്തിരിക്കുന്ന തമിഴ് സിനിമയാണ് കമല്‍ ഹാസന്റെ 'വിക്രം'. ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയ മോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടെന്ന് തന്നെയാണ് പ്രധാന ആകര്‍ഷണം. അതിനേക്കാള്‍ ഉപരിയായി സൂര്യ ഒരു നിര്‍ണായക കഥാപാത്രമായി വിക്രമില്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
 
വിക്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ പറ്റി കമല്‍ ഹാസന്‍ പറഞ്ഞത് ഇങ്ങനെയാണ്.
 
സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന ഭാഗത്താണ് എത്തുന്നതെന്നും നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതിനാല്‍ തന്നെ സിനിമയുടെ അടുത്ത ഭാഗം കൂടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍