ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവുമായി അമൃത

തിങ്കള്‍, 30 മെയ് 2022 (08:49 IST)
സംഗീത സംവിധായകനും സുഹൃത്തുമായ ഗോപി സുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി അമൃത സുരേഷ്. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. 'എന്റെ' എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 
ഇരുവരും പ്രണയത്തിലാണെന്നും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്. 
 
പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്ത ഇരുവരും ഒന്നിച്ചാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നും ഗായിക പറഞ്ഞു. പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.
 
'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്
അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്....' ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചു.
 
ചിത്രം വൈറലായതോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍