കങ്കണയുടെ ബ്രഹ്‌മാണ്ഡ ചിത്രം കാണാനാളില്ല, എട്ടാം ദിനം വിറ്റുപോയത് 20 ടിക്കറ്റുകൾ മാത്രം!

ശനി, 28 മെയ് 2022 (20:06 IST)
ബോളിവുഡ് താരം കങ്കണ രണാവത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്. എട്ടാം ദിവസം ചിത്രത്തിൻറെ വെറും 20 ടിക്കറ്റുകളാണ് വിറ്റുപോയത്.80  കോടിയിലേറെ മുതൽ മുടക്കിലിറങ്ങിയ ചിത്രത്തിന് 10 കോടി പോലും ബോക്സ്ഓഫീസിൽ നിന്നും നേടാനായിട്ടില്ല.
 
മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ മൂന്നര കോടി രൂപ മാത്രമാണ് കളക്ട് ചെയ്തതെന്നാണ് റിപ്പോർട്ട്.റസ്‌നീഷ് റാസി സംവിധാനം ചെയ്ത സ്‌പൈ ത്രില്ലറാണ് ധാക്കഡ്.ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചിരുന്നത്.
 
തുടരെ പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുൻപ് ഇറങ്ങിയധാക്കഡ്. ‘കാട്ടി ബാട്ടി’,‘രൻഗൂൺ’, ‘മണികർണിക’, ‘ജഡ്ജ്മെന്റൽ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകളും ബോക്സ്ഓഫീസിൽ പരാജയമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍