2022ൽ റിലീസ് ചെയ്ത ഹൃദയത്തിന് 2021ലെ ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് !, കാരണം ഇതാണ്
ശനി, 28 മെയ് 2022 (12:42 IST)
2021ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിനായിരുന്നു. പ്രണവ്,കല്യാണി,ദർശന എന്നിവർ അഭിനയിച്ച ഹൃദയം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു.
2022ൽ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷെ 2021ലെ പുരസ്കാരം എങ്ങനെ ലഭിച്ചുവെന്നാണ് ചിത്രത്തിന് അവാർഡ് ലഭിച്ചതോടെ ആരാധകർക്ക് ഉണ്ടായ സംശയം.ഓരോ വർഷവും (ജനുവരി 1 മുതൽ ഡിസംബർ 31 )നുള്ളിൽ സെൻസർ പൂർത്തിയാക്കുന്ന ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.
2022ലാണ് റിലീസ് ചെയ്തതെങ്കിലും ഹൃദയത്തിന്റെ സെൻസറിങ് 2021ൽ തന്നെ പൂർത്തിയായിരുന്നു. ഇതാണ് ചിത്രത്തെ അവാർഡിനായി പരിഗണിക്കാൻ കാരണം.