മോഹന്‍ലാലിനൊപ്പം സിനിമ ചെയ്ത കമല്‍ഹാസന്‍ എന്തുകൊണ്ട് മമ്മൂട്ടിയെ ഒഴിവാക്കി ? എല്ലാത്തിനും ഉത്തരമുണ്ട് !

കെ ആര്‍ അനൂപ്

ശനി, 28 മെയ് 2022 (17:00 IST)
'വിക്രം' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം.ജൂണ്‍ 3 നാണ് കമല്‍ഹാസന്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
 
നടന്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തെ ചിത്രത്തെക്കുറിച്ച് കമലാഹാസനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയാണ് ശ്രദ്ധനേടുന്നത്.മോഹന്‍ലാലിനോടൊപ്പം ഒരുമിച്ച് സിനിമ ചെയ്ത കമല്‍ എന്നാണ് മമ്മൂട്ടിയോടൊപ്പം ഒരു സിനിമ ചെയ്യുന്നത് എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.
അങ്ങനെയൊരു സിനിമയ്ക്കായി ഇതിനുമുമ്പ് ശ്രമിച്ചിട്ടുണ്ടെന്നും അപ്പോഴൊക്കെ ഇതു വേണ്ട കമല്‍, ഇതിനേക്കാള്‍ നല്ല കഥ വരട്ടെ അപ്പോള്‍ ചെയ്യാമെന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും കമല്‍ഹാസന്‍ ഓര്‍ത്തെടുത്തു. അത് അടുത്തു തന്നെ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കമല്‍ഹാസനും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍