ഭാഷാഭേദമന്യെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായെത്തുന്ന വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കൂടി എത്തുമെന്ന് പ്രഖ്യാപിച്ചത് മുതൽ വലിയ ആവേശമാണ് സിനിമയെ ചുറ്റി ഉണ്ടായത്.
സിനിമയിൽ കാമിയോ റോളിലെത്തുന്ന സൂര്യയുടെ കഥാപാത്രമാകും സിനിമയെ അടുത്ത പാർട്ടിലേക്ക് കൊണ്ടുപോവുകയെന്ന കമൽ ഹാസൻ പറയുന്നു. സൂര്യ അവിശ്വസനീയമായ രീതിയിലുള്ള ഒരു അപ്പിയറൻസാണ് ചിത്രത്തിൻറെ അവസാനത്തിൽ നടത്തുന്നത്. ചിത്രത്തിൻറെ അടുത്ത ഭാഗത്തിലേക്ക് കൊണ്ടുപോകുന്നത് സൂര്യയായിരിക്കും. സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ കമൽ പറഞ്ഞു.