വായുവിലൂടെ പറന്ന് നായകന്‍, ഇതെന്താ തെലുങ്കു സിനിമയോ ?കടുവ ടീസര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് !

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂണ്‍ 2022 (11:12 IST)
പോലീസിനെ ഇടിച്ചിടുന്ന നായകകഥാപാത്രം, വായുവിലൂടെ ചാടി അടിക്കുന്ന രംഗങ്ങള്‍, മാസിന്റെ പരകോടിയിലെത്തിയ ഷാജി കൈലാസ് (Shaji Kailas) ചിത്രം കടുവയുടെ(Kaduva) രണ്ടാമത്തെ ടീസര്‍ ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ ട്രെന്‍ഡിങില്‍ ഒന്നാമത്, ഒരു മില്യണ്‍ കാഴ്ചക്കാരിലേക്ക് പൃഥ്വിരാജ് (Prithviraj) ചിത്രത്തിന്റെ ടീസര്‍ എത്തി. 
കനല്‍ കണ്ണനും മാഫിയ ശശിയും ചേര്‍ന്നാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്.
ജൂണ്‍ 30ന് തീയേറ്ററുകളില്‍ എത്തുന്നതിനുമുമ്പ് ട്രെയിലര്‍ കൂടി പുറത്തുവരും. രണ്ടാമത്തെ ടീസറിനെക്കാള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ സൂചന നല്‍കുന്ന കാഴ്ചകള്‍ അതിലുണ്ടാകും.
<

Presenting the 2nd teaser of #KADUVA!
Time for some 90’s style retro swag! https://t.co/dk6TKQjFFy
In theatres worldwide on 30/06/2022!
A #ShajiKailas Film!❤️@PrithviOfficial @vivekoberoi @JxBe @magicframes2011 @PrithvirajProd #ListinStephen #SupriyaMenon pic.twitter.com/kpyfsWb2am

— Prithviraj Sukumaran (@PrithviOfficial) June 13, 2022 >
ഹൈറേഞ്ചില്‍ താമസിക്കുന്ന വ്യവസായിയായ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പുതുതായി ചുമതലയേല്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൊമ്പുകോര്‍ക്കുന്ന നായക കഥാപാത്രവും അദ്ദേഹത്തിന്റെ ജീവിതവുമാണ് സിനിമ പറയുന്നത്.
 
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article