5 ദിവസം കൊണ്ട് 20 കോടി,'ജനഗണമന' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 5 മെയ് 2022 (15:19 IST)
പൃഥ്വിരാജ് സുകുമാരന്‍-സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'ജനഗണമന' പ്രദര്‍ശനം തുടരുകയാണ്.
 
ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍, തീയേറ്ററുകളിലേക്ക് ആളുകള്‍ ഒഴുകുകയാണ്.ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 20 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍