ജനഗണമനയിലെ പോലീസ് വേഷം ഇനി അഴിക്കാം, ഇന്ദ്രജിത്തിന് പണികൊടുത്ത് മുങ്ങിയ പ്രതിയായി സുരാജ്

കെ ആര്‍ അനൂപ്

വ്യാഴം, 5 മെയ് 2022 (15:02 IST)
ഡ്രൈവിംഗ് ലൈസന്‍സിനുശേഷം പൃഥ്വിരാജിനൊപ്പം സുരാജ് ഒന്നിച്ച ജനഗണമന പ്രദര്‍ശനം തുടരുകയാണ്.നടന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജായായിരുന്നു സ്‌കോര്‍ ചെയ്തത്. ഇനി വരാനുള്ളത് പൃഥ്വിരാജിന്റെ ഏട്ടന്‍ ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന പത്താം വളവാണ്.പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയുടെ വേഷത്തില്‍ സുരാജ് എത്തും. പോലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് വേഷമിടുന്നു. സേതു എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. 
 
എം പത്മകുമാര്‍ സംവിധാനം ചെയ്ത പത്താം വളവ് മെയ് 13 ന് പ്രദര്‍ശനത്തിനെത്തും. ഇന്ദ്രജിത്തിനൊപ്പം സുരാജ് ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. അദിതി രവിയാണ് നായിക.
സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍