‘എടോ നിങ്ങ പാട്രാ…’ എന്ന് സദസില്‍ നിന്നൊരാള്‍; പിന്നാലെ ജോജുവിന്റെ മാസ് മറുപടിയും പാട്ടും- വീഡിയോ

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (09:54 IST)
ചെറിയ വേഷങ്ങളിലൂടെ എത്തി ഏറെ കാത്തിരുന്ന് ഒടുവില്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ്. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ വേറിട്ട അഭിനയത്തിന് കൈയ്യടി ഏറ്റുവാങ്ങുകയാണ് ജോജു. ചിത്രം ജോജൂവിന് സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി ആവാര്‍ഡുകളും നേടികൊടുത്തു.
 
ചിത്രത്തില്‍ ‘പണ്ട് പാടവരമ്പത്തിലൂടെ…’ എന്ന ഗാനവും ജോജു പാടിയിരുന്നു. അടുത്തിടെ വൈറല്‍ ആയൊരു വീഡിയോ ഉണ്ട്. സിപിസിയുടെ ഇത്തവണത്തെ അവാര്‍ഡ് ഫങ്ക്ഷന് ജോജു വേദിയില്‍ എത്തിയപ്പോള്‍ ഒരു പാട്ട് പാടാന്‍ ഉള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. കാണികളില്‍ ഒരാള്‍ പാട്ടിനു മുന്‍പ് സംസാരിച്ചു നിന്ന ജോജുവിനോട് ഉച്ചത്തില്‍ ‘എടോ നിങ്ങ പാട്രാ…’ എന്ന് വിളിച്ചു പറഞ്ഞു. അതെ നാണയത്തില്‍ ‘ഞാന്‍ പാടുടാ ‘ എന്ന് ജോജുവിന്റെ മറുപടിയും എത്തി. പിന്നാലെ ‘പണ്ട് പാടവരമ്പത്തിലൂടെ…’ എന്ന പാട്ടിന്റെ വരികള്‍ പാടി ജോജു സദസിനെ കൈയിലെടുത്തു.
 
ജോസഫ്, സനല്‍കുമാര്‍ ശശിധരന്റെ ചോല എന്നീ ചിത്രങ്ങളിലെ പ്രകടനം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഇക്കുറി ജോജുവിന് നേടി കൊടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article