മകന്‍ സായിയുടെ ജന്മദിനം ആഘോഷമാക്കി നവ്യ നായര്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു കുടുംബത്തോടൊപ്പമുള്ള ആഘോഷം. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാനായി സായിയുടെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു.
മകനെ ഏറെ ഇഷ്ടമുള്ള ഫുട്‌ബോള്‍ തീമിലാണ് പിറന്നാള്‍ കേക്ക് നവ്യ ഒരുക്കിയിരിക്കുന്നത്. മെസിയാണ് സായിയുടെ ഇഷ്ട താരം. മകന്റെ ഡ്രസ്സിന് ചേരുന്ന തരത്തില്‍ തന്നെയാണ് സന്തോഷിന്റെയും നവ്യയുടെയും വേഷം.