പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഹനുമാന്‍, അത്ഭുതപ്പെടുത്തുന്ന സ്വീകാര്യത നേടിക്കൊണ്ട് ഈ പാന്‍ ഇന്ത്യന്‍ ചിത്രം മുന്നേറുന്നു. കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ സിനിമ ആദ്യദിനം 11 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും ഒരു സൂപ്പര്‍ഹീറോ ചിത്രം കൂടി ബോക്‌സ് ഓഫീസില്‍ നിന്ന് പണം വാരുന്നു
പ്രശാന്ത് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 11 ഭാഷകളായി ഹനുമാന്‍ പ്രദര്‍ശനത്തിന് എത്തും. ജനുവരി 12നാണ് റിലീസ് ചെയ്തത്.ശിവേന്ദ്രയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ.