'ഗോള്‍ഡ്' ന് റീ ഷൂട്ട് ! ചിത്രീകരണം വൈകാനുള്ള കാരണം

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:20 IST)
പൃഥ്വിരാജ് സുകുമാരന്റെ 'ഗോള്‍ഡ്' നേരത്തെ റിലീസ് മാറ്റിവെച്ചിരുന്നു. ഓണത്തിന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന സിനിമ അത് മാറ്റി.
സിനിമയിലെ ചില രംഗങ്ങള്‍ വീണ്ടും റീ ഷൂട്ട് ചെയ്യേണ്ടി വന്നതിനാലാണ് റിലീസ് നിര്‍മ്മാതാക്കള്‍ മാറ്റിവെച്ചത്.കഴിഞ്ഞ ആഴ്ച ദുബായില്‍ സിനിമയുടെ റീ ഷൂട്ട് നടന്നിരുന്നു. രണ്ടുദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്.
 
പൃഥ്വിരാജ് ചിത്രം റിലീസ് വൈകുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. റീഷൂട്ടാകാം റിലീസ് വൈകാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.
 
 'ഗോള്‍ഡ്' എന്ന ചിത്രത്തിലെ സുപ്രധാന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത ശരിയാണോ എന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.
''ഇല്ല ഞങ്ങള്‍ ആ ദൃശ്യങ്ങള്‍ മറ്റൊരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നിന്ന് വീണ്ടെടുത്തു'' എന്ന് തമാശ രൂപേണ നിര്‍മ്മാതാവ് പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article