ഒരുകോടി തൊട്ട് 'ഗഗനചാരി', നേട്ടം ഏഴു ദിവസം കൊണ്ട്

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂണ്‍ 2024 (14:59 IST)
അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രം 'ഗഗനചാരി'യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഗോകുല്‍ സുരേഷ് നായകനായി എത്തിയ സിനിമ ഒരു കോടി രൂപ നേടിക്കഴിഞ്ഞു. ഏഴ് ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തില്‍ ഒരുകോടി രൂപ നേടിയത്. 
 ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 89 കോടി രൂപയാണ്.ഏഴാം ദിവസം കേരളത്തില്‍ നിന്ന് മാത്രം 7 ലക്ഷം രൂപയാണ് ചിത്രം നേടിയത്.
സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article