മരിച്ചാല്ലേ സിനിമ വിജയിക്കൂ... ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍, വരാനിരിക്കുന്ന ചിത്രങ്ങളില്‍ അങ്ങനെ ആകുമോ ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കാളിദാസ് ജയറാം

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂണ്‍ 2024 (10:42 IST)
കമല്‍ഹാസനൊപ്പം ഇന്ത്യന്‍ 2, ധനുഷിനൊപ്പം രായന്‍ തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് കാളിദാസ് ജയറാം. അടുത്തിടെ രായന്‍ സിനിമയിലെ കാളിദാസിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇതോടെ നടന്‍ ട്രോള്‍ പേജുകളില്‍ നിറഞ്ഞു. കാര്യം നിസ്സാരം, സിനിമകള്‍ വിജയിക്കണമെങ്കില്‍ നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ മരിക്കണം എന്നതായിരുന്നു ട്രോള്‍. കാളിദാസിന്റെ വിജയിച്ച സിനിമകളില്‍ ആ കഥാപാത്രം മരിക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കാളിദാസ്.
 
'വിക്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നുണ്ട്. ആ സിനിമാ സൂപ്പര്‍ ഹിറ്റായി. പാവ കഥൈകളില്‍ തങ്കം എന്ന സിഗ്മെന്റിലെ സത്താര്‍ എന്ന കഥാപാത്രവും മരിക്കുന്നുണ്ട്. തങ്കത്തിനും നല്ല അഭിപ്രായമാണ് ലഭിച്ചത്. എന്റെ കഥാപാത്രം മരിക്കുന്ന സിനിമകളെല്ലാം നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അതിന്റെ കാരണം എന്താണോ എന്തോ.
 
 ഇനി ചെയ്യുന്ന സിനിമകള്‍ ഒക്കെ നന്നാവാന്‍ വേണ്ടി എന്റെ കഥാപാത്രത്തെ കൊല്ലുമോ എന്നറിയില്ല. രായന്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ എന്റെ കഥാപാത്രം മരിക്കും എന്ന തരത്തിലുള്ള ട്രോളുകള്‍ കണ്ടിരുന്നു. ആ കാര്യത്തെപ്പറ്റി ഇപ്പോള്‍ പറയാന്‍ പറ്റില്ല. സിനിമ കണ്ടു മനസ്സിലാക്കേണ്ട കാര്യമാണ്.',- കാളിദാസ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍