പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യില്‍ നിന്നുള്ള കടുത്ത മത്സരത്തിനിടയിലും തിയേറ്ററുകളില്‍ ഉര്‍വശിയുടെ 'ഉള്ളൊഴുക്ക്'ന് പിടിച്ചുനില്‍ക്കാനായി. 'ഉള്ളൊഴുക്ക്' ബോക്സ് ഓഫീസില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്.
'ഉള്ളൊഴുക്ക്' ഏഴ് ദിവസത്തിനുള്ളില്‍ 2.42 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യന്‍ കളക്ഷന്‍ 2.14 കോടിയാണ്.
കറി&സയനൈഡ്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്.
അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.