കല്‍ക്കിക്ക് മുന്നിലും വീഴാതെ 'ഉള്ളൊഴുക്ക്', ഏഴു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂണ്‍ 2024 (14:38 IST)
പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യില്‍ നിന്നുള്ള കടുത്ത മത്സരത്തിനിടയിലും തിയേറ്ററുകളില്‍ ഉര്‍വശിയുടെ 'ഉള്ളൊഴുക്ക്'ന് പിടിച്ചുനില്‍ക്കാനായി. 'ഉള്ളൊഴുക്ക്' ബോക്സ് ഓഫീസില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്.
 
 'ഉള്ളൊഴുക്ക്' ഏഴ് ദിവസത്തിനുള്ളില്‍ 2.42 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യന്‍ കളക്ഷന്‍ 2.14 കോടിയാണ്.
കറി&സയനൈഡ്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്.
  അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ആര്‍എസ്വിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article