ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഒക്‌ടോബര്‍ 2024 (21:52 IST)
ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ - ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ദന്തേവാഡ മേഖല എസ് പി ഗൗരവ് റായി ആണ് 30 നക്‌സലുകളെ വധിച്ചതായി പ്രഖ്യാപിച്ചത്.
 
മാവോയിസ്റ്റുകളില്‍ നിന്ന് എകെ47 വിഭാഗത്തില്‍പെട്ട തോക്കുകളും മറ്റ് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. ഇക്കൂട്ടത്തില്‍ സ്വയം ലോഡ് ചെയ്യാന്‍ കഴിയുന്ന സെല്‍ഫ് ലോഡിംഗ് റൈഫിളുകളും (എസ് എല്‍ആര്‍) ഉള്‍പ്പെടുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ വെടിവെയ്പ് ആരംഭിച്ചതായി ബസ്തര്‍ റേഞ്ചിലെ ഐജി സുന്ദര്‍രാജ് പി പറഞ്ഞു. ഐജി സുന്ദര്‍രാജ് പി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 28 നക്‌സലുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍