വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി ഏറ്റെടുത്തതിന് ചിലവായ തുക സര്‍ക്കാര്‍ അറിയിക്കണം. കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.