ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ പിന്മാറ്റം,തഗ് ലൈഫ് ഒഴിവാക്കാന്‍ കാരണം? ജോജുവും ഐശ്വര്യയും കമല്‍ഹാസന്‍ ചിത്രത്തില്‍ ഉണ്ടാകും

കെ ആര്‍ അനൂപ്
വ്യാഴം, 7 മാര്‍ച്ച് 2024 (15:19 IST)
കമല്‍ഹാസന്‍-മണിരത്‌നം ചിത്രം തഗ് ലൈഫ് ഒരുങ്ങുകയാണ്. പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, ബാബുരാജ് എന്നിവര്‍ അഭിനയിക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചതാണ്. ഇപ്പോഴിതാ ദുല്‍ഖര്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. 
നേരത്തെ ഒപ്പുവെച്ച സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ പിന്മാറി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കറിലാണ് നടന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ പൂര്‍ത്തിയാക്കിയ ഉടന്‍ സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും.
 
ജയം രവി, തൃഷ കൃഷ്ണന്‍, ഗൗതം കാര്‍ത്തിക് എന്നിവരാണ് തഗ് ലൈഫിലെ മറ്റ് താരങ്ങള്‍.രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article