തകര്‍ന്നടിഞ്ഞ് യാത്ര2 ! ഒടുവില്‍ഒടിടി റിലീസിന് ഒരുങ്ങുന്നു, സിനിമ ഇതുവരെ നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്

വെള്ളി, 23 ഫെബ്രുവരി 2024 (10:35 IST)
മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിന് ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാനായില്ല. സിനിമയ്ക്ക് ഇന്ത്യയില്‍ നിന്ന് ആകെ 7.3 കോടി രൂപയാണ് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര 2 ഒടിടി റിലീസിന് ഒരുങ്ങുന്നു.
 
50 കോടി രൂപയോളം ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഒമ്പത് കോടിയോളം മാത്രമാണ് ആകെ സിനിമ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു.ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒടിടി റിലീസായി മാര്‍ച്ച് എട്ടിന് എത്തും ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.
 
 ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ ജീവിത കഥയാണ് രണ്ടാം ഭാഗം പറയുന്നത്.ജഗനായി ജീവയാണ് വേഷമിടുന്നത്.
 
സിനിമയിലെ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ പോലും 3 കോടി രൂപ പ്രതിഫലമായി മമ്മൂട്ടിക്ക് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. 50 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജീവയാണ്. എട്ടു കോടി രൂപയാണ് ജീവക്ക് ലഭിക്കുന്ന പ്രതിഫലം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍