പേടിപ്പിച്ച് ശെയ്ത്താന്‍! ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 22 ഫെബ്രുവരി 2024 (15:32 IST)
Shaitaan
അജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹ്ല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശെയ്ത്താന്‍. സൂപ്പര്‍നാച്ചുറല്‍ ത്രില്ലറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതു.
ഹൊറര്‍ ഴോണറിലുള്ള സിനിമയാണ് ശെയ്ത്താന്‍. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഭോലാ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു.ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. 2024 മാര്‍ച്ച് 8 ന് തിയേറ്ററില്‍ റിലീസ് ചെയ്യും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍