Empuraan Audience Response Live Update: എമ്പുരാന്റെ ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

രേണുക വേണു
ബുധന്‍, 26 മാര്‍ച്ച് 2025 (16:38 IST)
Empuraan Social Media Review Live Updates

Empuraan Audience Response Live Update: മലയാളത്തിന്റെ എമ്പുരാന്‍ അവതരിച്ചു. എമ്പുരാന്റെ ആദ്യ ഷോയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ട്രെയിലറിൽ വ്യക്തമാകുന്ന പോലെ അബ്രാം ഖുറേഷിയെ ആണ് ആദ്യ പകുതി കേന്ദ്രീകരിക്കുന്നത്. മേക്കിങ് ക്വാളിറ്റി ആണ് ആദ്യ പകുതിയുടെ നട്ടെല്ല്. ഒരു പാൻ ഇന്ത്യൻ സിനിമ എന്ന ലേബലിനോട് നീതി പുലർത്തുന്ന ആദ്യ പകുതി. എന്നാൽ ലൂസിഫർ പോലെ ആദ്യ പകുതി ഉടനീളം ഒരു ഹൈ മോമന്റം നിലനിർത്താൻ പൂർണമായി സാധിച്ചിട്ടില്ല.  

മിക്കയിടത്തും മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലാണ് പുലര്‍ച്ചെ ആറ് മണിയുടെ ഷോ തുടങ്ങിയത്. ഏഴരയോടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഒന്‍പത് മണിയോടെ ആദ്യ ഷോ പൂര്‍ത്തിയാകും. എമ്പുരാന്റെ പ്രേക്ഷക പ്രതികരണങ്ങള്‍ തത്സമയം വെബ് ദുനിയ മലയാളത്തിലൂടെ അറിയാം: 

  

<

#Empuraan First Half !

Focused on just story building. Grand Visuals & Production Quality is evident throughout. Lalettan's intro was fire. Deepak Dev's scoring & Music is also impressive. Yet a high is missing.

Okayish till now. Fate depends upon the second half. pic.twitter.com/yaaJUeWhwi

— Mollywood BoxOffice (@MollywoodBo1) March 27, 2025 >ട്രയിലറിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു ഗ്രേ ഷെയ്ഡ് തന്നെയാണ് ടോവിനോ തോമസിന് നൽകിയിരിക്കുന്നത്. എല്ലാവരും കാത്തിരുന്ന ചുവന്ന ഡ്രാഗണ്‍ ചിഹ്നത്തിലുള്ള കുപ്പായക്കാരന്റെ എൻട്രിക്ക് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. സിനിമ ആരാധകരെവരെ ഞെട്ടിച്ച് കൊണ്ടാണ് ഈ കഥാപാത്രത്തിന്റെ എന്‍ട്രി.  

മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ, മലയാളം കണ്ട ഏറ്റവും വലിയ റിലീസ് എന്നിങ്ങനെ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് എമ്പുരാന്റെ വരവ്. റിലീസിനു തലേന്ന് തന്നെ ആദ്യദിനത്തില്‍ 50 കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nelvin Gok (@nelvingok)

ഏകദേശം 130 കോടിയാണ് എമ്പുരാന്റെ ചെലവ്. പൊളിറ്റിക്കല്‍ ഡ്രാമ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാന്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്. 
 


മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരനാണ് എമ്പുരാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.