ഭാര്യ കടുത്ത മോഹൻലാൽ ഫാൻ, ആദ്യം എന്റെ സിനിമയാണോ എമ്പുരാനാണോ കാണുക എന്നറിയില്ലെന്ന് വിക്രം

നിഹാരിക കെ.എസ്

ബുധന്‍, 26 മാര്‍ച്ച് 2025 (09:35 IST)
പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാനൊപ്പം വിക്രം നായകനായ ധീര വീര സൂരനും റിലീസ് ചെയ്യുന്നുണ്ട്. എസ്.യു.അരുൺ കുമാറിന്റെ സംവിധാനത്തിൽ ചിയാൻ വിക്രം നായകനാകുന്ന ചിത്രത്തിന്റെ കേരള പ്രൊമോഷൻ നടന്നു വരികയാണ്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സ്വന്തം ചിത്രം റിലീസാകുന്നതിന്റെ ത്രില്ലിനൊപ്പം തന്റെ ഇഷ്ടതാരമായ മോഹൻലാലിന്റെ സിനിമയും തീയേറ്ററുകളിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് വിക്രം. 
 
തന്റെയും ഭാര്യയുടെയും ഇഷ്ടതാരമാണ് മോഹൻലാൽ എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനിടെ അദ്ദേഹത്തെ കുഴപ്പിച്ച ഒരു ചോദ്യവും ഉയർന്നു. വിക്രമിന്റെ ഭാര്യ ഷൈലജ ബാലകൃഷ്ണൻ ആദ്യം കാണുന്നത് ഭർത്താവിന്റെ ചിത്രമായിരിക്കുമോ അതോ ഇഷ്ടതാരമായ മോഹൻലാലിന്റേത് ആയിരിക്കുമോയെന്നായിരുന്നു ആ ചോദ്യം. ഇതിന് വിക്രം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
 
'ഏത് സിനിമയാണ് ആദ്യം കാണേണ്ടതെന്ന് ഞാൻ അവളോട് ചോദിച്ചിരുന്നു. രണ്ടും കാണുമെന്നായിരുന്നു മറുപടി. ഞാനും രണ്ടും കാണും. ആദ്യം ഏതാണെന്ന് തീരുമാനിച്ചിട്ടില്ല. ഞാൻ കുറച്ചൊക്കെ മലയാളം സംസാരിക്കും. പക്ഷെ അവൾ നന്നായി സംസാരിക്കും. എന്നാൽ, ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് എന്നൊന്നുമില്ല. ഇന്ത്യയിൽ എല്ലാം ഒരുപോലെ തന്നെയാണ് വ്യത്യസ്തമായ ഭാഷകളും സംസ്‌കാരങ്ങളുമെല്ലാം നമുക്ക് ആസ്വദിക്കാൻ സാധിക്കും', വിക്രം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍