എമ്പുരാൻ സിനിമയുടെ റിലീസിന് മുന്നോടിയായി മോഹൻലാൽ ശബരിമല ദർശനം നടത്തിയിരിക്കുന്നു. ദർശനത്തിനിടയിൽ മമ്മൂട്ടിയ്ക്ക് വഴിപാട് നടത്തിയ സംഭവം വാർത്തകളിൽ ഏറെ ഇടംപിടിക്കുകയും ചെയ്‌തു. ഇപ്പോൾ ആ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. വഴിപാട് കഴിച്ചത് തീർത്തും സ്വകാര്യമായ കാര്യമാണെന്നും അത് പുറത്തുവിട്ടത് ശരിയല്ലെന്നും മോഹൻലാൽ പറയുന്നു.
മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ തെറ്റെന്തെന്നായിരുന്നു ചോദ്യത്തിന് മോഹൻലാലിന്റെ ചോദ്യം. മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ വഴിപാട് നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചിരുന്നു.