ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. നിലവില്‍ കുടുംബസമേതം ചെന്നൈയിലെ വസതിയിലാണ് താരം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ താരത്തെ ചികിത്സകള്‍ക്കു വിധേയനാക്കിയെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ വിദേശത്തുള്ള ചിത്രീകരണം 90 ശതമാനവും പൂര്‍ത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സുപ്രധാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.