എമ്പുരാന്‍ വിജയമായാല്‍ മൂന്നാം ഭാഗം: മോഹന്‍ലാല്‍

രേണുക വേണു

ചൊവ്വ, 25 മാര്‍ച്ച് 2025 (11:12 IST)
Mohanlal

എമ്പുരാന്‍ ബോക്‌സ്ഓഫീസില്‍ വിജയമായാല്‍ ലൂസിഫറിന്റെ മൂന്നാം ഭാഗം പ്രഖ്യാപിക്കുമെന്ന് മോഹന്‍ലാല്‍. ലൂസിഫറിന്റെ അമ്പതാം ദിനത്തിലാണ് തങ്ങള്‍ എമ്പുരാന്‍ പ്രഖ്യാപിച്ചതെന്നും ലാല്‍ പറഞ്ഞു. ഭരദ്വാജ് രംഗനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' ലൂസിഫറിന്റെ 50-ാം ദിനത്തിലാണ് ഞങ്ങള്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിക്കുന്നത്. അതുപോലെ ഈ സിനിമ വിജയമായാല്‍ മൂന്നാം ഭാഗം ഉണ്ടാകും. ലൂസിഫര്‍ അവസാനിക്കുന്നത് എമ്പുരാന്‍ എന്ന പാട്ടോടെയാണ്. സ്റ്റീഫന്റെ യാത്ര പൂര്‍ത്തിയാകണമെങ്കില്‍ മൂന്നാം ഭാഗം വേണം,' മോഹന്‍ലാല്‍ പറഞ്ഞു. 
 
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27 വ്യാഴാഴ്ച റിലീസ് ചെയ്യും. മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് എമ്പുരാനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാവിലെ ആറിനാണ് ആദ്യ ഷോ. ഒന്‍പത് മണിയോടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍