' എമ്പുരാനില്‍ അഭിനയിച്ചവര്‍ക്കും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ചരിത്ര വിജയത്തിനായി ആശംസകള്‍ നേരുന്നു. ലോകത്തിന്റെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിനു അഭിമാനമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും എല്ലാ പിന്തുണയും' മമ്മൂട്ടി കുറിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലാണ്. അതിനിടയിലാണ് പ്രിയ സുഹൃത്തുക്കളുടെ സിനിമയ്ക്കു താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എമ്പുരാന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. നാളെയാണ് വേള്‍ഡ് വൈഡായി എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. ആദ്യ ഷോ രാവിലെ ആറിനു ആരംഭിക്കും.