Devara Box Office Collection Day 1: ജൂനിയര്‍ എന്‍ടിആര്‍ അഴിഞ്ഞാടിയപ്പോള്‍ ബോക്‌സ്ഓഫീസ് വിറച്ചു; 'ദേവര' ആദ്യദിനം നേടിയത് 90 കോടിക്ക് മുകളില്‍ !

രേണുക വേണു
ശനി, 28 സെപ്‌റ്റംബര്‍ 2024 (11:16 IST)
Devara Movie - First Day Collection

Devara Box Office Collection Day 1: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ സിനിമയായി 'ദേവര'. റിലീസ് ദിനമായ ഇന്നലെ മാത്രം 90 കോടിക്ക് അടുത്താണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രം കളക്ട് ചെയ്തത്. പ്രഭാസിന്റെ കല്‍ക്കി 2898 ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമ. 95 കോടിയാണ് കല്‍ക്കി ആദ്യദിനം നേടിയത്. 
 
ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 68.6 കോടിയാണ് ആദ്യദിനം 'ദേവര' സ്വന്തമാക്കിയത്. ഹിന്ദി പതിപ്പ് ഏഴ് കോടി കളക്ട് ചെയ്തു. വേള്‍ഡ് വൈഡായി ആദ്യദിനം 120-125 കോടിയായിരിക്കും ചിത്രത്തിന്റെ കളക്ഷനെന്നും അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. കേരളത്തില്‍ നിന്ന് ആദ്യദിനം 55 ലക്ഷമാണ് ദേവര കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
കൊരട്ടല ശിവ സംവിധാനം ചെയ്തിരിക്കുന്ന ദേവര രണ്ട് ഭാഗങ്ങളായാണ് എത്തുക. ആദ്യ ഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ആദ്യഭാഗത്തിന്റെ കേരളത്തിലെ വിതരണക്കാര്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article