നിതിലന്‍ സ്വാമിനാഥന്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മഹാരാജ ബോക്‌സ്ഓഫീസില്‍ നിന്ന് നൂറ് കോടിയിലേറെ കളക്ട് ചെയ്തിരുന്നു. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രമണ്യം തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്.
സുധന്‍ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഏകദേശം 20 കോടിയോളമാണ് സിനിമയുടെ നിര്‍മാണ ചെലവ്. ജൂണ്‍ 14 നു തിയറ്ററുകളിലെത്തിയ ചിത്രത്തിനു കേരളത്തിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു.