പ്രണയം സ്ഥിരീകരിച്ച് ജാന്‍വി, കാമുകന്റെ പേരെഴുതിയ നെക്ലേസ് അണിഞ്ഞ് നടി

കെ ആര്‍ അനൂപ്
വെള്ളി, 12 ഏപ്രില്‍ 2024 (17:21 IST)
'ദേവാര' എന്ന സിനിമയിലൂടെ തെലുങ്കില്‍ നടി ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിച്ചു. ഇതിനിടെ നടിയുടെ പ്രണയ വാര്‍ത്തകള്‍ പ്രചരിച്ചു. ശിഖര്‍ പഹാരിയയുമായി നടി കുറച്ചു നാളായി ഡേറ്റിംഗിലായിരുന്നു. ഇപ്പോഴിതാ പ്രണയം ജാന്‍വി സ്ഥിരീകരിക്കുകയാണ്. പിതാവ് ബോണി കപൂര്‍ നിര്‍മ്മിച്ച മൈതാന്‍ ചിത്രത്തിന്റെ പ്രീമിയറില്‍ നടി പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
 
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ജാന്‍വി അണിഞ്ഞത് ശിഖു എന്ന പേരെഴുതിയ നെക്ലേസാണ്.ശിഖു എന്ന പേരില്‍ അറിയപ്പെടുന്നത് ശിഖര്‍ പഹാരിയാണ്. നേരത്തെ ഇരുവരും ഒന്നിച്ച് തിരുപ്പതിയില്‍ എത്തിയത് വാര്‍ത്തകളായി മാറിയിരുന്നു.
ശിഖര്‍ പഹാരിയയുമായി നടി പ്രണയത്തില്‍ ആണെന്ന് ഏതാണ്ട് ഉറപ്പായി. ഫോണിലെ മൂന്ന് സ്പീഡ് ഡയലുകളില്‍ ഓരോന്നിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശിഖറിന്റെ ഓമനപ്പേര് ജാന്‍വി പറഞ്ഞിരുന്നു.
കോഫി വിത്ത് കരണില്‍ സംസാരിക്കുകയായിരുന്നു നടി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article