റെക്കോഡുകള്‍ തകര്‍ക്കാന്‍ 'പുഷ്പ; ദ റൂള്‍',100 കോടിക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

കെ ആര്‍ അനൂപ്

വെള്ളി, 12 ഏപ്രില്‍ 2024 (15:14 IST)
അല്ലു അര്‍ജുന്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ ദ റൂള്‍ ചിത്രീകരണത്തിലാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് തിരക്കിലാണ് ഫഹദ് ഫാസിലും രശ്മിക മന്ദാനയും. സിനിമയുടെ ഒടിടി, സാറ്റ്ലൈറ്റ് റൈറ്റ്സ് റെക്കോഡ് തുകയ്ക്കാണ് വിട്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍.
 
ഹിന്ദി പതിപ്പിന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് ടി സീരീസ് 60 കോടിയ്ക്കാണ് വാങ്ങിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 100 കോടിയ്ക്ക് സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
സിനിമയിലെ ഒരു ആറ് മിനിട്ട് രംഗത്തിനുവേണ്ടി കോടികള്‍ മുടക്കിയിട്ടുണ്ട്.കര്‍ണാടകയിലും ആന്ധ്രയിലും ആഘോഷിക്കപ്പെടുന്ന ഗംജമ ജത്താര എന്ന നാടന്‍ കലാരൂപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സംഘട്ടന രംഗത്തിന് 60 കോടിയോളം ചെലവ് വന്നെന്നും പറയുന്നു
 
 
500 കോടിയോളം മുതല്‍മുടക്ക് വരുന്ന ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവ് മേക്കേഴ്സാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍