'ഈ സ്‌നേഹത്തിന് നന്ദി'; ആരാധകരോട് നിവിന്‍പോളി

കെ ആര്‍ അനൂപ്

വെള്ളി, 12 ഏപ്രില്‍ 2024 (13:12 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. രണ്ടാം പകുതിയില്‍ അതിഥി വേഷത്തില്‍ എത്തിയ നിവിന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 
 
നിവിന്‍ പോളിയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. രണ്ടാം പകുതിയിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. തനിക്ക് ലഭിച്ച നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച് നിവിന്‍ പോളി രംഗത്തെത്തി.
 
'വാക്കുകള്‍ക്കതീതമായ നന്ദി, ഈ സ്‌നേഹത്തിന് എല്ലാവര്‍ക്കും നന്ദി',-എന്നാണ് നിവിന്‍ പോളി എഴുതിയത്.
 
മലയാളം സിനിമയിലെ യുവതാരങ്ങള്‍ അണിനിരന്ന വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.പ്രണവ് മോഹന്‍ലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് തുടങ്ങിയ താരനിര അണിനിരന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 2.47 കോടിയാണ് ചിത്രം നേടിയതെന്ന് കണക്കുകളാണ് ആദ്യം പുറത്തുവരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍