ജയ് ഗണേഷ് വീണോ? ആദ്യദിനം ഉണ്ണി മുകുന്ദന്‍ ചിത്രം നേടിയത്

കെ ആര്‍ അനൂപ്

വെള്ളി, 12 ഏപ്രില്‍ 2024 (09:20 IST)
jai ganesh movie
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ജയ് ഗണേഷ് മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഈ സിനിമയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച ത്രില്ലര്‍ അനുഭവിക്കണമെങ്കില്‍ തിയറ്ററുകളിലേക്ക് വരാനാണ് ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ പറയുന്നത്. ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ സിനിമകള്‍ക്കൊപ്പം മത്സരിച്ചാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യദിനം മോശമില്ലാത്ത കളക്ഷന്‍ സ്വന്തമാക്കിയത്. 
 
കേരളത്തില്‍നിന്ന് 50 ലക്ഷത്തിലധികം രൂപ ആദ്യദിനം നേടാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണി മുകുന്ദന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതിനും ആക്ഷനിലും താരം തിളങ്ങിയെന്നും പറയപ്പെടുന്നു. ഇതുവരെ കാണാത്ത ഉണ്ണിയെ സ്‌ക്രീനില്‍ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്.
 
ഇന്നലെ റിലീസായ രണ്ട് വമ്പന്‍ ചിത്രങ്ങളോട് ഏറ്റുമുട്ടിയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം 50 ലക്ഷം നേടിയെന്നത് വലിയ കാര്യമാണ്.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ജയ് ഗണേഷില്‍ മഹിമ നമ്പ്യാരാണ് നായിക. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. മികച്ച പ്രകടനം തന്നെ ഉണ്ണിമുകുന്ദന്‍ കാഴ്ചവയ്ക്കുന്നു.ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍