ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം ജിത്തു മാധവന്‍ ആണ് സംവിധാനം ചെയ്തത്. ഫഹദ് ഷോയാണ് സിനിമയില്‍ ഉടനീളം.ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു. ഇന്ത്യയില്‍ നിന്ന് ചിത്രം റിലീസ് ദിവസം 3.26 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം സിനിമയിലെ യുവതാരങ്ങള്‍ അണിനിരന്ന വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.പ്രണവ് മോഹന്‍ലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് തുടങ്ങിയ താരനിര അണിനിരന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 2.47 കോടിയാണ് ചിത്രം നേടിയതെന്ന് കണക്കുകളാണ് ആദ്യം പുറത്തുവരുന്നത്.