Jai Ganesh: 'ജയ് ഗണേഷ്' അത്ര മോശം പടം ഒന്നുമല്ല! പക്കാ ത്രില്ലര്‍ മൂവി, മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

വ്യാഴം, 11 ഏപ്രില്‍ 2024 (14:41 IST)
jai ganesh
വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കുശേഷം, ഫഹദ് ഫാസിലിന്റെ ആവേശം എന്നെ സിനിമകള്‍ക്ക് മുമ്പില്‍ കരുത്ത് കാണിച്ച് ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ത്രില്ലര്‍ സിനിമ പ്രേമികളെ ആകര്‍ഷിക്കുന്ന സെക്കന്‍ഡ് ഹാഫ്. ഇനി എന്താകും നടക്കാന്‍ പോകുന്നതെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രംഗങ്ങള്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന കഥയാണ് ജയ് ഗണേഷ് പറയുന്നത്.
സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദനും എത്തിക്കഴിഞ്ഞു. വിഷു ഈദ് റിലീസായി പുറത്തിറങ്ങിയ മൂന്ന് സിനിമകള്‍ക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെ ആദ്യം ഏത് സിനിമ കാണണം എന്ന് കണ്‍ഫ്യൂഷനിലാണ് സിനിമ പ്രേമികള്‍. ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ജയ് ഗണേഷ് തെരഞ്ഞെടുക്കാം. മാസ്സ് എന്റ്റര്‍റ്റേനര്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആവേശത്തിന് കയറാം. ഫീല്‍ ഗുഡ് സിനിമകളെ നെഞ്ചിലേറ്റുന്നവര്‍ക്ക് വര്‍ഷങ്ങള്‍ക്കുശേഷവും ആദ്യം കാണാം.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ജയ് ഗണേഷില്‍ മഹിമ നമ്പ്യാരാണ് നായിക. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. മികച്ച പ്രകടനം തന്നെ ഉണ്ണിമുകുന്ദന്‍ കാഴ്ചവയ്ക്കുന്നു.ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍