ഗള്‍ഫില്‍ സീന്‍ ആകെ മാറി! ആവേശം പിന്നില്‍, നേട്ടം ഉണ്ടാക്കി വര്‍ഷങ്ങള്‍ക്കുശേഷം

കെ ആര്‍ അനൂപ്

വെള്ളി, 12 ഏപ്രില്‍ 2024 (17:17 IST)
മലയാള സിനിമ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പുറത്തിറങ്ങിയ സിനിമകളെല്ലാം വലിയ വിജയമായി മാറിക്കഴിഞ്ഞു.ഇപ്പോഴിതാ മലയാളത്തിലെ വിഷു റിലീസുകളുടെ ഗള്‍ഫ് ഓപണിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
 
വിഷു റിലീസായി മൂന്ന് സിനിമകളാണ് കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയത്.ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ്. മൂന്ന് ചിത്രങ്ങള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. കേരളത്തിന്റെ കളക്ഷന്റെ കാര്യത്തില്‍ ജയ് ഗണേഷ് പിന്നോട്ട് പോയെങ്കിലും മികച്ച ത്രില്ലിംഗ് അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത് 3 കോടിയും ആവേശം ആദ്യദിനം നേടിയത് 3.50 കോടിയും നേടിയപ്പോള്‍ ജയ് ഗണേഷ് 50 ലക്ഷം ആണ് നേടിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗള്‍ഫ് ബോക്‌സ് ഓഫീസില്‍ ആവേശത്തേക്കാള്‍ ഒരു പടി മുന്നിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം.
 
 
ഗള്‍ഫില്‍ ആദ്യദിനം ആവേശം നേടിയത് 4.92 കോടിയാണ്.വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ നേട്ടം 6 കോടിയാണ്. ഒരു കോടിക്കു മുകളില്‍ വ്യത്യാസമുണ്ട്.
 
കേരളത്തിലെപ്പോലെ തന്നെ ഗള്‍ഫ് മേഖലയില്‍ രണ്ടാം ദിവസവും മികച്ച ഒക്കുപ്പന്‍സി സിനിമകള്‍ക്ക് ലഭിച്ചു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍