ഫഹദിന്റെ 'പാച്ചുവും അത്ഭുതവിളക്കും' അത്ഭുതങ്ങള്‍ സൃഷ്ടിച്ചോ ? സിനിമ ആകെ നേടിയ കണക്ഷന്‍

കെ ആര്‍ അനൂപ്

വെള്ളി, 12 ഏപ്രില്‍ 2024 (15:16 IST)
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പാച്ചുവും അത്ഭുതവിളക്കും'. 2023 ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിട്ടും ഫഹദ് നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് പ്രതീക്ഷിച്ച കളക്ഷന്‍ ലഭിച്ചില്ല. 2023ലെ ഫഹദിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്.
കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 11 കോടിയും വിദേശത്ത് നിന്ന് 4.45 കോടിയും മാത്രമാണ് നേടിയത്.ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന്റെ അന്തിമ കളക്ഷന്‍ 17.2 കോടിയാണ്.
മുകേഷ്, നന്ദു, ഇന്ദ്രന്‍സ്, അല്‍ത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം, മെയ് 26ന്ഒ.ടി.ടി ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു.ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ സംവിധായകന്‍ അഖില്‍ തന്നെയാണ് ഒരുക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍