ഫഹദിന്റെ പാച്ചുവിന് ശേഷം പുതിയ സിനിമ തിരക്കുകളിലേക്ക് അഖില്‍ സത്യന്‍, ചിത്രത്തെ പ്രശംസിച്ച് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

വ്യാഴം, 29 ജൂണ്‍ 2023 (15:10 IST)
അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുതവിളക്കും' കാഴ്ചക്കാരെ തൃപ്തിപ്പെടുത്തിയ മലയാള സിനിമയാണ്. ചിത്രത്തെ പ്രശംസിച്ച് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്‍ എത്തിയിരിക്കുകയാണ്.
 
ശ്രീനിവാസന്‍ തന്റെ സിനിമ കണ്ട് അഭിപ്രായം പറഞ്ഞ വിവരം സംവിധായകന്‍ അഖില്‍ തന്നെയാണ് പങ്കുവെച്ചത്.
 
'പാച്ചു കണ്ടു. കലക്കി ! മൈന്യൂട് ഇമോഷന്‍സ് ഇങ്ങനെ ക്യാപ്ച്ചര്‍ ചെയ്ത സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പാച്ചു - ഹംസധ്വനി റിലേഷന്‍ഷിപ്പ് എല്ലാം അസ്സലായിട്ടുണ്ട്. ഞാന്‍ ഇനി അഖിലിന്റെ കയ്യില്‍ നിന്നും ചിലതൊക്കെ പഠിക്കാന്‍ തീരുമാനിച്ചു !' -അഖില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. തന്റെ പുതിയ സിനിമയുടെ ജോലികളിലേക്ക് കടക്കുന്ന വിവരവും അഖില്‍ കൈമാറി.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍