സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി. പേര് പറയേണ്ട എന്നത് എന്റെ എത്തിക്സാണെന്നും താരം പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്‌തതിന് ശേഷം രാത്രിയിൽ സന്ദേശങ്ങളും കോളുകളും വരാൻ തുടങ്ങുകയും ചെയ്‌തു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞതിന് ശേഷം കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല.
എന്നാല്‍ സിനിമാരംഗത്തുള്ള എല്ലാവരും അത്തരക്കാരല്ല കുഴപ്പക്കാരെന്ന് അറിയുന്നവരുടെ സിനിമകളില്‍ താന്‍ വര്‍ക്ക് ചെയ്യാറില്ലെന്നും കനി പറഞ്ഞു.