യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ഡിസം‌ബര്‍ 2024 (14:59 IST)
പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ ചില മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നിയമത്തില്‍ പറയുന്നുണ്ട്. പലര്‍ക്കും ഇത് അറിയില്ല. ഒരാള്‍ നിയമത്തെ കയ്യിലെടുക്കുകയോ നിയമം തെറ്റിക്കുകയോ ചെയ്താലാണ് പോലീസിന്റെ അറസ്റ്റ് ഉണ്ടാവുക. അറസ്റ്റ് ചെയ്യപ്പെടുന്ന ആളിനും ചില അവകാശങ്ങള്‍ ഒക്കെയുണ്ട്. പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുകയാണെങ്കില്‍ അത് എന്തിനാണ് എന്ന് പോലീസിനോട് ചോദിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. 
 
അത് പറയേണ്ട ബാധ്യതയും പോലീസിനുണ്ട്. സെക്ഷന്‍ 50 (1) സിആര്‍പിസി പ്രകാരമുള്ള നിങ്ങളുടെ അവകാശമാണ്. പോലീസ് ഒരാളെ അറസ്റ്റ് ചെയ്യാന്‍ എത്തുമ്പോള്‍ യൂണിഫോമില്‍ ആയിരിക്കണമെന്നാണ് നിയമം. യൂണിഫോമില്‍ നെയിം പ്‌ളേറ്റും ഉണ്ടായിരിക്കണം. അങ്ങനെ അല്ലാതെയാണ് പോലീസ് എത്തുന്നതെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള അവകാശം അവര്‍ക്കില്ല. കൂടാതെ പോലീസിന്റെ കൈയ്യില്‍ ബന്ധപ്പെട്ട അറസ്റ്റ് മെമ്മോയും ഉണ്ടായിരിക്കണം. 
 
ഇതില്‍ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ റാങ്കും സമയവും ദൃക്‌സാക്ഷിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. മറ്റൊന്ന് അറസ്റ്റ് ചെയ്ത വ്യക്തിയെ 48 മണിക്കൂറിനുളളില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍