വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു; യൂട്യൂബര്‍ മണവാളനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പൊലീസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (13:59 IST)
manavalan
വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യൂട്യൂബര്‍ മണവാളനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പൊലീസ്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ ഷാക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
 
ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോഴാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. തൃശൂര്‍ വെസ്റ്റ് പോലീസാണ് മുഹമ്മദ് ഷാഹിന്‍ഷായുടെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രതി ഒളിവിലെന്നാണ് ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍