ചില വ്യത്യാസങ്ങള്‍ പ്രകടമായുണ്ട്. പുലിമുരുകനിലെ പ്രധാന ആകര്‍ഷണഘടകം ഒരു കടുവയായിരുന്നു. അതുപോലെ എക്സ്ട്രാ മൈലേജ് നല്‍കുന്ന ഒരു കാര്യവും അബ്രഹാമിന്‍റെ സന്തതികളിലില്ല. പീറ്റര്‍ഹെയ്ന്‍ ഒരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ പുലിമുരുകന്‍റെ ഹൈലൈറ്റായിരുന്നു. അതുപോലെ തീപാറുന്ന സംഘട്ടന രംഗങ്ങളും അബ്രഹാമിന്‍റെ സന്തതികളില്‍ ഇല്ല. പുലിമുരുകന്‍ സൃഷ്ടിച്ചത് വൈശാഖിനെയും ഉദയ്കൃഷ്ണയെയും പോലെയുള്ള പുലികളാണ്. അബ്രഹാമിന്‍റെ സന്തതികളോ? ഷാജി പാടൂര്‍ എന്ന നവാഗത സംവിധായകനും.
എന്നാല്‍ ഉള്ളുനീറ്റുന്ന ഒരു കഥ അബ്രഹാമിന്‍റെ സന്തതികള്‍ പറയുന്നു എന്നതാണ് പുലിമുരുകന് മുകളില്‍ വിജയക്കൊടി നാട്ടാന്‍ ഈ മമ്മൂട്ടിച്ചിത്രത്തിന് കഴിയുന്നതിന്‍റെ പ്രധാന കാരണം. മമ്മൂട്ടിയുടെ കണ്ണ് നിറയുമ്പോള്‍ പ്രേക്ഷകര്‍ക്കും അത് താങ്ങാനാവുന്നില്ല. ഡെറിക് ഏബ്രഹാം രണ്ടാം പകുതിയില്‍ ‘വേട്ടയ്ക്കിറങ്ങുമ്പോള്‍’ പ്രേക്ഷകരൊന്നടങ്കം ആ നീക്കങ്ങള്‍ക്കൊപ്പമുണ്ട്.