രഞ്ജിത്ത് എഴുതുന്നു, ഷാജി കൈലാസിനുവേണ്ടി ഒരുഗ്രന്‍ മമ്മൂട്ടി ത്രില്ലര്‍ !

വ്യാഴം, 2 ഓഗസ്റ്റ് 2018 (15:11 IST)
ഷാജി കൈലാസ് ഒരു മടങ്ങിവരവിനുള്ള ശ്രമത്തിലാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കിക്കൊണ്ടാണ് ഷാജി മലയാളത്തില്‍ വീണ്ടും ഒരു ഭാഗ്യപരീക്ഷണത്തിന് ശ്രമിക്കുന്നത്.
 
അതേസമയം, ഷാജി കൈലാസ് ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനും സാധ്യതയുണ്ടെന്ന് സൂചന ലഭിക്കുന്നു. രഞ്ജിത്തിന്‍റെ തിരക്കഥയിലാണത്രേ അത്. മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞാലുടന്‍ മമ്മൂട്ടിച്ചിത്രവും ആരംഭിക്കും.
 
നേരത്തേ രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്നെഴുതുന്ന തിരക്കഥയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍‌മാരാക്കി ഒരു സിനിമ ചെയ്യാന്‍ ഷാജി ശ്രമിച്ചിരുന്നു. എന്നാല്‍ ആ പ്രൊജക്ടിനോട് മമ്മൂട്ടി താല്‍പ്പര്യക്കുറവ് കാണിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
മമ്മൂട്ടിയും രഞ്ജിത്തും ഷാജി കൈലാസും ഒരുമിച്ച് ചെയ്ത സിനിമ ‘വല്യേട്ടന്‍’ ആണ്. അത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍